കല്ലമ്പലം പുതുശ്ശേരിമുക്ക് കോട്ടറകോണം കാലാപ്പുറം സ്വദേശിനിയായ യുവതി ഭക്ഷ്യ വിഷബാധയെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വച്ച് മരണപ്പെട്ടു .

പുതുശ്ശേരിമുക്ക് കോട്ടറകോണം കാലാപ്പുറം സ്വദേശിനിയായ യുവതി 
ഭക്ഷ്യ വിഷബാധയെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വച്ച് മരണപ്പെട്ടു .

അബ്ദുൽ സമദ് -ഷാഹിന ദമ്പതികളുടെ മകളും പുതുശ്ശേരിമുക്കിൽ ഓട്ടൊറിക്ഷ ഓടിക്കുന്ന സജീറിന്റെ ഭാര്യയുമായ ആൽഫിയ( 28) ആണ് മരണപ്പെട്ടത് .

യുവതിയും ഭർത്താവും മക്കളും കഴിഞ്ഞ ദിവസം യുവതിയുടെ മാതാവിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് പോയി മടങ്ങും വഴി മെഡിക്കൽ കോളേജിന് മുന്നിലെ ഹോട്ടലിൽ നിന്നും കുമിൾ കറി  (മഷ്റും)കഴിച്ചു . 
അപ്പോൾ മുതലാണ് യുവതിക്ക് ചൊറിച്ചിലും പുറത്ത് നീരും ഉൾപ്പെടെ പ്രശ്നങ്ങൾ തുടങ്ങിയത് .തുടർന്ന് മെഡിക്കൽ കോളേജിൽ ചികിത്സ തേടി തിരികെ വീട്ടിൽ വന്നു. 
കഴിഞ്ഞ ദിവസം വൈകുന്നേരം കല്ലമ്പലത്തിലെ കടയിൽ നിന്നും വീണ്ടും ഷവർമ്മ കഴിച്ചു. തുടർന്ന് വീണ്ടും യുവതിക്ക് അസ്വസ്ഥതകൾ തുടങ്ങി. തുടർന്ന് ktct ആശുപത്രിയിൽ പ്രവേശിപ്പിച്ചു . അസുഖം മൂർച്ഛിച്ച് വീണ്ടും തിരുഃ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു തുടർന്നാണ് ഇന്ന് വൈകിട്ടോടെ മരണം സംഭവിച്ചത് .യുവതിക്ക് അലർജിയുടെ പ്രോബ്ലം ഉള്ളതായി അറിയാൻ കഴിഞ്ഞു. 

നാളെ നടക്കുന്ന പോസ്റ്റ് മോർട്ടത്തിൽ വിശദ വിവരങ്ങൾ പുറത്ത് വരുന്നതാണ്..!