തൊഴിലാളികൾക്ക് വേണ്ടി പോരാടിയ നേതാവായിരുന്നു ആനത്തലവട്ടം ആനന്ദൻ. എന്നും തൊഴിലാളി വർഗത്തിന്റെ പ്രശ്‌നങ്ങൾ പഠിച്ച് അത് കൃത്യമായി പരിഹരിക്കാനും വേണ്ട രീതിയിൽ ഇടപെടൽ നടത്താനും അദ്ദേഹം മുന്നിലായിരുന്നു. പിണറായി വിജയൻ സർക്കാർ കാലത്തും കെഎസ്ആർടിസി തൊഴിലാളികൾക്ക്ക്ക് വേണ്ടി പോരാടി അവർക്കൊപ്പമായിരുന്നു ആനത്തലവട്ടം ആനന്ദൻ. കയർ, കൈത്തറി പരമ്പരാഗത മേഖലയിലെ തൊഴിലാളികളുടെ ആവശ്യങ്ങൾക്ക് വേണ്ടി പോരാടിയ നേതാവായിരുന്നു അദ്ദേഹം.(CPIM Leader Anathalavattom Anandan Passes Away).ധാരാളം തൊഴിലാളിസമരങ്ങൾക്കു നേതൃത്വം നൽകിയ ആനന്ദൻ പലവട്ടം ജയിൽവാസമനുഭവിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥക്കാലത്ത് ഒന്നര വർഷത്തോളം ഒളിവിൽ പ്രവർത്തിച്ചു. പിന്നീട് അറസ്റ്റിലായി. അടിയന്തരാവസ്ഥ അവസാനിച്ചതിനു ശേഷമാണ് ജയിൽമോചിതനായത്.കേന്ദ്രസർക്കാരിന്റെ കയർമിത്ര പുരസ്കാരം, കയർ മില്ലനിയം പുരസ്കാരം, സംസ്ഥാന സർക്കാരിന്റെ കയർ അവാർഡ്, സി.കേശവൻ സ്മാരക പുരസ്കാരം, എൻ.ശ്രീകണ്ഠൻ നായർ പുരസ്കാരം തുടങ്ങിയ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.1956 ൽ കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗം ആയി. പാർട്ടി പിളർന്നപ്പോൾ സിപിഐഎമ്മിലായി. ട്രാവൻകൂർ തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറി, 1972 മുതൽ കയർ വർക്കേഴ്‌സ് സെന്റർ ജനറൽ സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. 12 വർഷം കയർഫെഡിന്റെ പ്രസിഡന്റായിരുന്നു. കയർ ബോർഡ് വൈസ് ചെയർമാനായും സേവനമനുഷ്‌ഠിച്ചു. വിവിധ തൊഴിലാളി സംഘടനകളുടെ ഭാരവാഹിയായിരുന്നു.
സിപിഐഎം പാർട്ടി സെക്രട്ടേറിയറ്റിലെ ആദ്യ തിരുവനന്തപുരം ജില്ലക്കാരൻ കൂടിയാണ് അദ്ദേഹം.
ആറ്റിങ്ങലിനെ ഇത് തീരാനഷ്ടം
1987 ൽ ആറ്റിങ്ങലിൽനിന്നാണ് ആദ്യതവണ നിയമസഭയിലെത്തിയത്. 91ൽ വീണ്ടും മൽസരിച്ചെങ്കിലും 316 വോട്ടിന് വോട്ടിന് കോൺഗ്രസ് സ്ഥാനാർഥി ടി. ശരത്‌ചന്ദ്രപ്രസാദിനോട് പരാജയപ്പെട്ടു. 96 ൽ ആറ്റിങ്ങലിൽത്തന്നെ വക്കം പുരുഷോത്തമനെ പരാജയപ്പെടുത്തിയായിരുന്നു രണ്ടാം ജയം. 2006 ൽ സി. മോഹനചന്ദ്രനെതിരെ 11208 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചു കയറിയത്. 2006 മുതൽ 2011 വരെ ചീഫ് വിപ്പായിരുന്നു.
ആനത്തലവട്ടം ആനന്ദൻ സഖാവിന് മീഡിയ 16 ന്യൂസിന്റെ ആദരാഞ്ജലികൾ🌹