വ്യാജ ഷവർമ്മ വ്യാപകമാകുന്നു .

ഫ്രീസറിൽ സൂക്ഷിക്കുന്ന പോത്തിന്റെ കുടലും കിഡ്നിയും വൃക്ഷണം വരെ കോഴി ഷവർമ്മയിൽ കയറിപ്പറ്റുന്നു എന്ന് രഹസ്യ വിവരം. 

ചിലർ ചെയ്യുന്ന അധമ പ്രവർത്തനത്തിനും അപരാധത്തിനും പഴി കേൾക്കേണ്ടി വരുന്നത് മുഴുവൻ വ്യാപാരികളും .

രാഹുൽ ഷവർമ കഴിച്ചത് കാക്കാനാട്ടെ ‘ലെ ഹയാത്തി’ൽ നിന്ന്, ആരോഗ്യനില ഗുരുതരം: സ്ഥാപനം അടച്ചു പൂട്ടി നഗരസഭ .

കൊച്ചി: ഷവർമ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റെന്ന സംശയത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. കോട്ടയം സ്വദേശി രാഹുൽ ഡി. നായരാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. കാക്കനാടുള്ള സ്വകാര്യ ആശുപത്രിയിൽ ആണ് രാഹുൽ.

യുവാവിന്റെ രക്ത സാംപിളുകളുടെ വിദഗ്ധ പരിശോധന ഫലം ഇന്ന് ലഭിക്കും. രാഹുൽ ഷവർമ കഴിച്ച കാക്കാനാട്ടെ ‘ലെ ഹയാത്ത് ‘ ഹോട്ടൽ ഭക്ഷ്യവിഷബാധ ആരോപണത്തെ തുടർന്ന് നഗരസഭ പൂട്ടിച്ചിരുന്നു. 
ഭക്ഷ്യ സുരക്ഷ വകുപ്പ് ഉദ്യോഗസ്ഥരും ഇവിടെ പരിശോധന നടത്തി. ബന്ധുക്കളുടെ പരാതിയിൽ തൃക്കാക്കര പൊലീസ് അന്വേഷണവും തുടങ്ങി.