കൂടാതെ, വായ്പ എത്രയും വേഗം അടച്ചു തീര്‍ക്കാന്‍ പണം വേണമെന്ന് ആവശ്യപ്പെട്ട ഇവര്‍, പല തവണളായി ഗൂളിള്‍ പേ വഴിയും ബാങ്ക് അക്കൗണ്ട് വഴിയും, നേരിട്ടും പണമായും, 33 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും കൈപ്പറ്റി ആകെ 37,45,000 രൂപ കബളിപ്പിച്ചെടുക്കുകയായിരുന്നു. തുടര്‍ന്ന്, ഫോണ്‍ ഓഫ് ചെയ്തു സ്ഥലം വിട്ടു. കബളിപ്പിക്കപ്പെട്ടതറിഞ്ഞ് ജയചന്ദ്രന്‍ പൊലീസില്‍ പരാതി നല്‍കുകയും, പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം ആരംഭിക്കുകയും ചെയ്യുകയായിരുന്നു.
അടൂര്‍ പൊലീസിന്റെ അന്വേഷണത്തില്‍ ഒന്നാം പ്രതി പ്രിയക്ക് സംസ്ഥാനത്തിന്റെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ കേസുകള്‍ നിലവിലുണ്ടെന്ന് മനസ്സിലായതിനെ തുടര്‍ന്ന്, ജില്ലാ പൊലീസ് മേധാവി വി അജിത്തിന്റെ നിര്‍ദ്ദേശാനുസരണം പ്രത്യേകസംഘം രൂപീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കി. അങ്ങനെയാണ് ഒളിവില്‍ കഴിഞ്ഞുവന്ന പ്രതികളെ പിടികൂടിയത്.പ്രിയയ്ക്ക് കഴക്കൂട്ടം,വട്ടപ്പാറ പോത്തന്‍കോട്, പൂന്തുറ, കുന്നംകുളം, കല്ലമ്പലം, തുമ്പ, ആറ്റിങ്ങല്‍, പൊലീസ് സ്റ്റേഷനുകളിലായി പതിനഞ്ചിലധികം, കേസുകള്‍ നിലവിലുണ്ടെന്ന് അന്വേഷണത്തില്‍ വെളിപ്പെട്ടു. അടൂര്‍ ഡിവൈഎസ്പി ആര്‍ ജയരാജിന്റെ മേല്‍നോട്ടത്തിലുള്ള അന്വേഷണ സംഘത്തില്‍ പൊലീസ് ഇന്‍സ്പെക്ടര്‍ എസ് ശ്രീകുമാര്‍, എസ് ഐമാരായ എംമനീഷ്, ശ്യാമ കുമാരി, എസ് സി പി ഓ രാധാകൃഷ്ണപിള്ള, സി പി ഓമാരായ സൂരജ് , ശ്യാംകുമാര്‍, അനൂപ എന്നിവരാണ് ഉണ്ടായിരുന്നത്. സംസ്ഥാനത്തുടനീളം ഇത്തരം തട്ടിപ്പുകള്‍ നടത്തിവരുന്ന സംഘം, തട്ടിയെടുക്കുന്ന പണം ആര്‍ഭാട ജീവിതത്തിനായി ചിലവഴിക്കുകയാണെന്ന് പൊലീസിനോട് സമ്മതിച്ചു. പ്രദേശങ്ങള്‍ മാറിമാറി ആഡംബര വീടുകള്‍ എടുത്ത് താമസിച്ചാണ് തട്ടിപ്പുകള്‍ നടത്തുന്നത്. വാഹനങ്ങളും, വില കൂടിയ ഫോണുകളും, സ്വര്‍ണാഭരങ്ങളും വാങ്ങുകയും പതിവാണ്. ഇത്തരത്തില്‍ ആര്‍ഭാടജീവിതം നയിച്ചുവന്ന പ്രതികളെ തന്ത്രപരമായാണ് അടൂര്‍ പൊലീസ് കുടുക്കിയത്.