ഉര്‍വശി തന്നെയാണ് ഈ മനോഹര ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലൂെട പങ്കുവച്ചത്. കുഞ്ഞാറ്റയെയും ഉർവശിയെയും ഒരുമിച്ചു കണ്ട സന്തോഷത്തിലാണ് ആരാധകരും. വീണ നായർ, ബീന ആന്റണി, ആർജെ മിഥുൻ തുടങ്ങി സിനിമാ രംഗത്തുള്ളവരും ചിത്രങ്ങൾക്കു കമന്റുമായി എത്തി.
വിദേശത്താണ് കുഞ്ഞാറ്റയെന്ന തേജ ലക്ഷ്മി പഠിക്കുന്നത്. അവധി ആഘോഷിക്കുന്നതിന്റെ ഭാഗമായി ഉർവശിയുടെ ചെന്നൈയിലെ വീട്ടിലാണിപ്പോൾ കുഞ്ഞാറ്റ.
മനോജ് കെ. ജയനുമായുള്ള വിവാഹത്തിൽ ഉർവശിക്കുണ്ടായ മകളാണ് തേജ ലക്ഷ്മിയെന്ന കുഞ്ഞാറ്റ. 2008 ൽ ഉർവശിയും മനോജ് കെ. ജയനും വേർപിരിഞ്ഞു. 2013 ൽ ചെന്നൈയിലെ ബിൽഡറായ ശിവപ്രസാദിനെ ഉർവശി വിവാഹം കഴിച്ചു. ഈ ബന്ധത്തിലുള്ള മകനാണ് ഇഷാൻ.
2011–ലായിരിരുന്നു മനോജ് കെ ജയനും ആശയും തമ്മിലുള്ള വിവാഹം. ആശയും മകൾ ശ്രേയയും യുകെയിലാണ് താമസം. തേജാലക്ഷ്മിയുടെ ഏക സഹോദരിയാണ് ശ്രേയ. മനോജ് കെ. ജയന്റേയും കുഞ്ഞാറ്റയുടെയും ജീവിതത്തിലേക്ക് ഭാര്യയും അമ്മയുമായി ആശ എത്തുമ്പോൾ ഒപ്പം ശ്രേയ എന്ന ഈ മകളും ഉണ്ടായിരുന്നു. ശേഷം കുഞ്ഞാറ്റയ്ക്കും ശ്രേയയ്ക്കും കൂടെപ്പിറപ്പായി അമൃത് എന്ന അനുജനും പിറന്നു.