ആറ്റിൽ വീണ് കാണാതായ തിരുവനതപുരം വിതുര പൊന്നാംചുണ്ട് സ്വദേശി സോമന്റെ (62) മൃതദേഹം കണ്ടെത്തി. ചെറ്റച്ചൽ മുതിയാൻ പാറ കടവിലാണ് മൃതദേഹം കണ്ടെത്തിയത്. കടവിന് സമീപം ഈറകൾക്ക് ഇടയിൽ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം. നാലാം ദിവസമായ ഇന്നും സ്ക്യൂബ ടീം, വിതുര ഫയർ ഫോഴ്സ് എന്നിവരുടെ നേതൃത്വത്തിൽ തിരച്ചിലിൽ ആരംഭിച്ചിരുന്നു. തുടർന്ന് രാവിലെ 11.30 ഓടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. അപകടം നടന്ന പൊന്നാം ചുണ്ട് പാലത്തിൽ നിന്നും അഞ്ച് കിലോ മീറ്റർ താഴെയാണ് മുതിയാൻ പാറ കടവ് . ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മാറ്റും
റബ്ബർ ടാപ്പിംഗ് തൊഴിലാളിയായ സോമൻ കൈവരി ഇല്ലാത്ത പാലത്തിനു മുകളിൽ കൂടി സ്‌കൂട്ടറുമായി പോകുന്ന തിനിടയിൽ നിയന്ത്രണം വിട്ടു ആറ്റിലേക്ക് വീഴുകയായിരുന്നു. ഫയർഫോഴ്സും സ്കൂബ ഡൈവിങ് ടീമും കഴിഞ്ഞ നാല് ദിവസമായി ഇയാൾക്ക് വേണ്ടിയുള്ള തെരച്ചിൽ നടത്തി വരുകയായിരുന്നു .