ഇന്ത്യൻ ജേർണലിസ്റ്റ് യൂണിയന്റെ സ്ഥാപക നേതാക്കളിൽ ഒരാളാണ് ജി പ്രഭാകരൻ. നിലവിൽ സംഘടനയുടെ ദേശീയ വൈസ് പ്രസിഡന്റാണ്. ദ ഹിന്ദു ദിനപത്രത്തിന്റെ പ്രിന്‍സിപ്പല്‍ കറസ്പോണ്ടന്റായും പ്രവർത്തിച്ചിട്ടുണ്ട്.ഇന്ന് നടക്കാനിരുന്ന കെജെയു സംസ്ഥാന കമ്മറ്റിയിൽ പങ്കെടുക്കാൻ വേണ്ടി തിരുവന്തപുരത്തേക്ക് പോകാന്‍ റെയിൽവേ സ്റ്റേഷനിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം ഉണ്ടായത്. ഭാര്യ: വാസന്തി. മക്കൾ: നിഷ, നീതു റാണി(ഡൽഹി). മരുമകൻ: പ്രഭു രാമൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ.