തൃശ്ശൂര്‍: വാല്‍പ്പാറയില്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ അഞ്ച് യുവാക്കള്‍ മരിച്ചു. ഷോളയാര്‍ എസ്റ്റേറ്റിലെ പുഴയില്‍ കുളിക്കുന്നതിനിടെയാണ് യുവാക്കള്‍ അപകടത്തില്‍പ്പെട്ടത്. കോയമ്പത്തൂര്‍ ഉക്കടം സ്വദേശികളാണിവര്‍.അജയ്, റാഫേല്‍, ശരത്, വിനീത്, ധനുഷ് എന്നിവരാണ് മരിച്ചത്. ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. വൈകിട്ട് 4.30 ഓടെയാണ് ഇവര്‍ എസ്റ്റേറ്റില്‍ എത്തി കുളിക്കാനിറങ്ങിയത്. ഒരാള്‍ ഒഴുക്കില്‍പ്പെട്ടപ്പോള്‍ ബാക്കിയുള്ളവര്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നതിടെയാണ് ദാരുണമായ അപകടം സംഭവിച്ചതെന്നാണ് വിവരം. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി.