മൂന്നാം ലിംഗമെന്ന നിലയിൽ ചില ആനുകൂല്യങ്ങൾ നൽകാമെന്നും എന്നാൽ പ്രത്യേക ജാതി എന്ന നിലയിൽ നൽകരുതെന്നും സുപ്രീം കോടതി പറഞ്ഞു. ‘ട്രാൻസ്‌ജെൻഡർ വിഭാഗത്തെ പ്രത്യേക ജാതിയായി കണക്കാക്കണം എന്നാണോ നിങ്ങൾ ആഗ്രഹിക്കുന്നത്. അത് സാധ്യമാകണമെന്നില്ല. അവരെ പ്രത്യേകം പരിഗണിക്കുകയും ചില ആനുകൂല്യങ്ങൾ നൽകുകയും ചെയ്യാം, പക്ഷേ ജാതി എന്ന നിലയിൽ ആവരുത്. കാരണം ട്രാൻസ്‌ജെൻഡർ വിഭാഗം ഓരോ ജാതിയിൽ പെട്ടവരാണ്’- ബെഞ്ച് നിരീക്ഷിച്ചു.
നേരത്തെ, ട്രാൻസ്‌ജെൻഡറുകൾ ഒരു ജാതിയല്ലെന്ന് ചൂണ്ടിക്കാട്ടി പട്‌ന ഹൈക്കോടതിയും കേസ് കേൾക്കാൻ വിസമ്മതിച്ചിരുന്നു. സുപ്രീം കോടതിയിൽ ട്രാൻസ്‌ജെൻഡേഴ്സിന്റെ ഹർജി തള്ളിയത് നിതീഷ് സർക്കാരിന് വലിയ ആശ്വാസമായാണ് വിലയിരുത്തപ്പെടുന്നത്.