ആറ്റിങ്ങൽ: നഗരസഭ കോമ്പൗണ്ടിൽ പ്രവർത്തിച്ചിരുന്ന എസ്.ബി.ഐ യുടെ എടിഎം കൗണ്ടർ നിലച്ചിട്ട് 3 മാസം പിന്നിടുന്നു. നിരവധി പരാതികൾ ബാങ്ക് അധികൃതരെ അറിയിച്ചിട്ടും നാളിതുവരെയായി യാതൊരു നടപടിയും ഉണ്ടായിട്ടില്ല. നാട്ടുകാരുടെ നിരന്തര പരാതിയെ തുടർന്ന് നഗരസഭാ അധികൃതരും പരാതിയുമായി ബാങ്കിനെ സമീപിച്ചിട്ടും ഫലമുണ്ടായില്ല. നഗരത്തിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവരും സർക്കാർ ഓഫീസിലെ ജീവനക്കാരും പണം പിൻവലിക്കാൻ ഓടിയെത്തുന്നതും ഇവിടെയാണ്.