താമരശ്ശേരിയില്‍ സുഹൃത്തുക്കള്‍ ആത്മഹത്യ ചെയ്തു.നരിക്കുനി സ്വദേശി ഷിബിന്‍ ലാലിനെ ചുങ്കം പനയുള്ള കുന്നുമ്മലിലെ വാടക വീട്ടില്‍ ഇന്നാണ് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.സഹോദരങ്ങള്‍ക്ക് ഒപ്പം താമരശ്ശേരിയിലെ വാടകവീട്ടില്‍ താമസിക്കുകയായിരുന്നു.രാവിലെയോടെ യാണ് ഇയാളുടെ സുഹൃത്തായ ശരത്തിനെയും സ്വന്തം വിടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.ചുങ്കം മുട്ടുകടവ് സ്വദേശിയായ ശരത്ത് രാവിലെ ചുങ്കം ടൗണില്‍ നിന്ന് വീട്ടിലേക്ക് പോയിരുന്നു പിന്നീട് ആണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടത്.അഹിനയാണ് ഭാര്യ.