ക്രിക്കറ്റ് ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിൽ ഇംഗ്ലണ്ട് ബാറ്റ് ചെയ്യും. ടോസ് നേടിയ ന്യൂസീലൻഡ് സ്റ്റാൻഡ് ഇൻ ക്യാപ്റ്റൻ ടോം ലാതം ഇംഗ്ലണ്ടിനെ ബാറ്റിംഗിനയക്കുകയായിരുന്നു. ഇംഗ്ലണ്ട് നിരയിൽ ബെൻ സ്റ്റോക്സും ന്യൂസീലൻഡ് നിരയിൽ ക്യാപ്റ്റൻ കെയിൻ വില്ല്യംസണും കളിക്കില്ല. ഇരുവർക്കും പരുക്കാണ്.കിവീസ് നിരയിൽ പല പ്രമുഖരും ഇന്ന് ടീമിൽ ഇല്ല. വില്ല്യംസണൊപ്പം ലോക്കി ഫെർഗൂണും പരുക്കേറ്റ് പുറത്തിരിക്കും. ഇഷ് സോധി, ടിം സൗത്തി എന്നിവരും ടീമിലില്ല. ഇംഗ്ലണ്ട് നിരയിൽ ബെൻ സ്റ്റോക്സ്, ഗസ് അറ്റ്കിൻസൺ, റീസ് ടോപ്ലേ, ഡേവിഡ് വില്ലി എന്നിവർക്ക് ഇടം ലഭിച്ചില്ല. കിവീസ് നിരയിൽ രചിൻ രവീന്ദ്രയും ജിമ്മി നീഷവും ഇടം പിടിച്ചപ്പോൾ ഇംഗ്ലണ്ട് ടീമിൽ ഹാരി ബ്രൂക്കും കളിക്കും.
ടീമുകൾ
England: Jonny Bairstow, Dawid Malan, Joe Root, Harry Brook, Jos Buttler, Liam Livingstone, Moeen Ali, Sam Curran, Chris Woakes, Adil Rashid, Mark Wood
New Zealand: Devon Conway, Will Young, Rachin Ravindra, Daryl Mitchell, Tom Latham, Glenn Phillips, Mark Chapman, Matt Henry, Mitchell Santner, James Neesham, Trent Boult