പാലക്കാട്: അഞ്ച് ദിവസം മുമ്പ് വിവാഹിതരായ നവവരന് ബൈക്കപകടത്തില്‍ ദാരുണാന്ത്യം. കരുമാനാം കുറുശ്ശി പുത്തന്‍ വീട്ടില്‍ ജിബിന്‍ (28) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഭാര്യ ശ്രീഷ്മയ്ക്ക് ഗുരുതരമായി പരുക്കേറ്റു.അഞ്ച് ദിവസം മുന്‍പാണ് ഇരുവരുടേയും വിവാഹം കഴിഞ്ഞത്.പാലക്കാട് ചെര്‍പ്പുളശ്ശേരി നെല്ലായ മോളൂരില്‍ ഇന്നലെ വൈകീട്ടോടെയാണ് അപകടമുണ്ടായത്. തൃശൂര്‍ കേച്ചേരിയിലുള്ള ശ്രീഷ്മയുടെ വീട്ടില്‍നിന്നും ബൈക്കില്‍ കരുമാനാം കുറുശ്ശിയിലേക്ക് വരികയായിരുന്നു. ഇറക്കം ഇറങ്ങുന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ട് സമീപത്തെ വീടിന്റെ മതിലില്‍ ഇടിക്കുകയായിരുന്നു.
ഇരുവരും ഹെല്‍മറ്റ് ധരിച്ചിരുന്നെങ്കിലും ഗുരുതരമായി പരുക്കേറ്റു. രണ്ടുപേരെയും നാട്ടുകാര്‍ ഉടന്‍ തന്നെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജിബിനെ രക്ഷിക്കാനായില്ല.