മലയാളികളിൽ അതി സമ്പന്നൻ പട്ടികയിൽ യൂസഫലിയെ കടത്തി വെട്ടാൻ ആർക്കും കഴിഞ്ഞിട്ടില്ല. ഹുറൂൺ ഇന്ത്യയുടെ സമ്പന്ന പട്ടികയിൽ ഒന്നാം സ്ഥാനത്ത് ലുലു ഗ്രൂപ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എംഎ യൂസഫലി. 55,000 കോടി രൂപയുടെ ആസ്തിയുമായാണ് യൂസഫലിയെ ഒന്നാം സ്ഥാനത്ത് എത്തിയത്. ബുർജീൽ ഹോൾഡിങ്‌സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിലാണ് രണ്ടാം സ്ഥാനത്തുള്ളത്. റേഡിയോളജിസ്റ്റും യുഎഇയിൽ ആരോഗ്യ സംരംഭകനുമാണ് ഡോ. ഷംഷീർ വയലിൽ. 33,000 കോടി രൂപയുടെ ആസ്തിയുമായാണ് ഡോ. ഷംഷീർ വയലിൽ രണ്ടാമത് എത്തിയത്.ഹുറൂൺ ഇന്ത്യയും 360 വൺ വെൽത്തും ചേർന്ന് പുറത്തിറക്കിയ സമ്പന്ന പട്ടികയില്‍ ദേശീയ റാങ്കിൽ 25-ാംസ്ഥാനത്ത് എംഎ യൂസഫലിയും, 46-ാം സ്ഥാനത്ത് ഡോ. ഷംഷീർ വയലിലുമാണ് ഉള്ളത്. ആഗോള തലത്തിൽ തന്നെ പ്രവർത്തനം വ്യാപിപ്പിക്കുന്ന ഏറ്റവും വലിയ ഷോപ്പിംഗ് മാളായ ദുബായ് മാളിൽ ലുലു ഹൈപ്പർ മാർക്കറ്റ് ആരംഭിച്ചിരുന്നു. ലുലു ഗ്രൂപ്പിന്റെ 258-ആമത്തെതും യുഎഇയിലെ 104-മത്തെ യും ഹൈപ്പർ മാർക്കറ്റാണിത്. ഗൾഫ് രാജ്യങ്ങൾ, ഈജിപ്ത്, ഇന്തോനേഷ്യ, മലേഷ്യ, ഇന്ത്യ എന്നിവിടങ്ങളിൽ കൂടുതൽ ഹൈപ്പർ മാർക്കറ്റുകൾ ആരംഭിക്കുമെന്നും അടുത്ത വർഷം അവസാനത്തോടെ ഹൈപ്പർ മാർക്കറ്റുകളുടെ എണ്ണം 300 ആക്കുക എന്നതാണ് ലക്ഷ്യമെന്നും യൂസഫലി നേരത്തെ വ്യക്തമാക്കിയിരുന്നു.പട്ടികയിലെ യുവ സംരംഭകരിൽ മുൻ നിരയിലായ ഡോ. ഷംസീർ വയലിൽ ഇന്ത്യയിലെ തന്നെ ഏറ്റവും സമ്പന്ന ഡോക്ടറാണ്. കോഴിക്കോട് സ്വദേശിയായ അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ബുർജീൽ ഹോൾഡിങ്‌സ് അബുദാബി സെക്യൂരിറ്റിസ് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തതിലൂടെ വൻ നേട്ടമുണ്ടാക്കിയിരുന്നു. അതേസമയം രാജ്യത്തെ ഏറ്റവും വലിയ സമ്പന്നനെന്ന പദവിയിൽ നിന്നും ഗൗതം അദാനിയെ പിന്തള്ളി മുകേഷ് അംബാനി വീണ്ടും ഒന്നാമതെത്തി.