സ്വന്തം തട്ടകത്തിൽ മഞ്ഞപ്പടയ്ക്ക് നിരാശ; ബ്ലാസ്‌റ്റേഴ്‌സിനെ സമനിലയില്‍ കുരുക്കി നോര്‍ത്ത് ഈസ്റ്റ്

കൊച്ചി: ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ നാലാം മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ സമനിലയില്‍ കുരുക്കി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇരുടീമുകളും ഓരോ ഗോളടിച്ച് പിരിഞ്ഞു. നോര്‍ത്ത് ഈസ്റ്റിന് വേണ്ടി നെസ്റ്റര്‍ ആല്‍ബിയാച്ചും ബ്ലാസ്‌റ്റേഴ്‌സിന് വേണ്ടി ഡാനിഷ് ഫാറൂഖും ഗോള്‍ നേടി.