ചെന്നൈ: 40 വര്‍ഷത്തിന് ശേഷം തമിഴ്‌നാട്ടില്‍ നിന്നും ശ്രീലങ്കയ്ക്ക് നടത്തുന്ന ഫെറി സര്‍വീസിന് തുടക്കമായി. കേന്ദ്ര ഷിപ്പിംഗ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ ഫ്ളാഗ് ഓഫ് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ശ്രീലങ്കന്‍ പ്രസിഡന്റ് റെനില്‍ വിക്രമസിംഗെയും ചടങ്ങില്‍ ഓണ്‍ലൈനായി പങ്കെടുത്തു. നാഗപട്ടണത്ത് നിന്നും ജാഫ്നയിലെ കന്‍കേശന്‍തുറയിലേക്കാണ് ഫെറി സര്‍വീസ് നടത്തുന്നത്. ശ്രീലങ്കയിലേക്ക് പോകുന്നതിനുള്ള ടിക്കറ്റ് നിരക്ക് ജിഎസ്ടി അടക്കം ഒരാള്‍ക്ക് 7670 രൂപയാണ്. 111 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ദിവസേനയുള്ള ഈ യാത്ര മൂന്ന് മണിക്കൂറിനുള്ളില്‍ ലക്ഷ്യസ്ഥാനത്തെത്തും.