റബ്ബർ മോഷണം പ്രതി അറസ്റ്റിൽ

കിളിമാനൂർ:- മുളക്കലത്ത്കാവ്
പി എച്ച് സിക്ക് സമീപം ജയലാൽ എന്നയാളുടെ വീട്ടിൽ നിന്നും 3000 രൂപ വിലവരുന്ന 22 കിലോയോളം റബ്ബർ ഷീറ്റുകൾ മോഷണം ചെയ്ത കേസിലെ പ്രതി പിടിയിൽ.കിളിമാനൂർ മുളക്കലത്തുകാവ് അരശുവിള കൃഷ്ണ ബിൽഡിങ്ങിൽ രാജ്മോഹൻ( 51) നെയാണ് കിളിമാനൂർപോലീസ് അറസ്റ്റ് ചെയ്തത്.

പതിമൂന്നാം തീയതി രാത്രി 12 മണിക്കും 7 മണിക്കും ഇടയ്ക്കുള്ള സമയത്താണ് മോഷണം നടന്നത്. വീടിനുപുറത്ത് അയയിൽ കിടന്നിരുന്ന റബ്ബർ ഷീറ്റുകളാണ് പ്രതിമോഷണം ചെയ്തത്. പരാതി ലഭിച്ചതിനെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തിവരവെ തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ഡി ശിൽപയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഡിവൈഎസ്പി ജയകുമാറിന്റെ നേതൃത്വത്തിൽ കിളിമാനൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബി ജയൻ പോലീസ് സബ് ഇൻസ്പെക്ടർ വിജിത്ത് കെ നായർ രാജി കൃഷ്ണ എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതി മുൻപും വിവിധ മോഷണ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള ആളാണെന്ന് പോലീസ് വിശദമാക്കി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു