നവംബർ മാസം 7, 8, 9, 10 തീയതികളിലായി മടവൂർ എൻ എസ് എസ് ഹയർ സെക്കന്ററി സ്കൂൾ, ഗവണ്മെന്റ് എൽ പി എസ് മടവൂർ എന്നിവിടങ്ങളിലായി നടക്കുന്ന കിളിമാനൂർ ഉപ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ നടത്തിപ്പിനായുള്ള സ്വാഗത സംഘ രൂപീകരണം നടന്നു. പിടിഎ പ്രസിഡണ്ട് ശ്രീജ ഷൈജുദേവിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പ്രിൻസിപ്പൽ ജി അനിൽകുമാർ സ്വാഗതം ആശംസിച്ചു. ജില്ലാ പഞ്ചായത്ത് അംഗം റ്റി.ബേബി സുധ ഉദ്ഘാടനം ചെയ്തു.മടവൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റസിയ ബി എം , വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രവീന്ദ്രൻ ഉണ്ണിത്താൻ, ബ്ലോക്ക് മെമ്പർ അഫ്സൽ ആർ എസ് , സ്കൂൾ മാനേജർ എസ് അജൈന്ദ്രകുമാർ, എച്ച് എം ഫോറം സെക്രട്ടറി വി ആർ രാജേഷ് റാം, ഗവൺമെന്റ് എൽപിഎസ് മടവൂർ ഹെഡ്മാസ്റ്റർ അശോകൻ എസ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വിഎസ് പ്രദീപ് കലോത്സവ റിപ്പോർട്ടിംഗ് നടത്തി. സ്കൂൾ ഹെഡ്മിസ്ട്രസ് ഒ ബി കവിത നന്ദി രേഖപ്പെടുത്തി. കലോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിനായി 14 സബ് കമ്മിറ്റികളും 501 അംഗ സ്വാഗത സംഘവും രൂപീകരിച്ചു പ്രവർത്തനം ആരംഭിച്ചു.