തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് ചാടി രോഗി ആത്മഹത്യ ചെയ്തു

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് ചാടി രോഗി ആത്മഹത്യ ചെയ്തു. കരിക്കകം സ്വദേശി ഗോപകുമാറാണ് മരിച്ചത്. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കില്‍ നിന്നാണ് രോഗി ചാടിയത്.ഗോപകുമാറിനെ ഉടന്‍തന്നെ അത്യാഹിത വിഭാഗത്തില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഡയാലിസിസ് ചെയ്യാനായി എത്തിയതായിരുന്നു ഗോപകുമാര്‍.