പളളിക്കൽ:പളളിക്കൽ ഇലവൂർക്കോണം മുസ്ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ ഫലസ്തീൻ ജനതയ്ക്കുള്ള ഐക്യദാർഢ്യം ജുമുഅ നിസ്കാര ശേഷം സംഘടിപ്പിച്ചു. ജമാഅത്ത് പ്രസിഡന്റ് ഷരീഫ് മഠത്തിൽ ചീഫ് ഇമാം അബ്ദുൽ ഹാദി മൗലവി പൂന്തുറ ജനറൽ സെക്രട്ടറി എ.അസീം വൈസ് പ്രസിഡന്റ് അൻവർ ഈരാറ്റിൽ സെക്രട്ടറി ഷിബു തുടങ്ങിയവരും മറ്റു പരിപാലന സമിതി അംഗങ്ങളും ജമാഅത്ത് അംഗങ്ങളും അണിനിരന്നു. സ്വന്തം നാടിന്റെ നിലനിൽപ്പിനു വേണ്ടിയുള്ള ഫലസ്തീന്റെ പോരാട്ടത്തിന് എല്ലാവിധ ഐക്യദാർഢ്യവും പൂർണ്ണ പിന്തുണയും ജമാഅത്ത് പ്രഖ്യാപിച്ചു.