ഭാര്യയുടെ ബന്ധുവിനെ വീഡിയോ കോളില്‍ വിളിച്ച് യുവാവ് തൂങ്ങിമരിച്ചു. തിരുവനന്തപുരം നെടുമങ്ങാട് പേരുമല സ്വദേശി റിയാസ് (38) ആണ് മരിച്ചത്. സുഹൃത്തിന്റെ വാടക വീട്ടില്‍ വച്ചാണ് ആത്മഹത്യ ചെയ്തത്. മദ്യപിച്ച ശേഷം ഫാനില്‍ കെട്ടിത്തൂങ്ങുകയായിരുന്നുവെന്നാണ് വിവരം. ആത്മ ഹത്യക്ക് മുമ്പായി റിയാസ് ഭാര്യയുടെ ബന്ധുവിനെ വീഡിയോ കോളില്‍ വിളിച്ചിരുന്നതായും വിവരമുണ്ട് . എന്നാൽ ഇക്കാര്യത്തിൽ പോലീസിൽ നിന്നും വ്യക്തമായ മറുപടി ലഭിച്ചിട്ടില്ല . റിയാസും ഭാര്യയുമായി രണ്ട് മാസമായി പിണക്കത്തിലായിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് റിയാസ് സുഹൃത്തായ നസീറിന്റെ വീട്ടില്‍വന്നിരുന്നു. ഇവിടെ വച്ച് രണ്ട് പേരും മദ്യപിച്ചു. തുടര്‍ന്ന് നസീര്‍ ഉറങ്ങി പോയി. രാത്രി വൈകി ഉണര്‍ന്ന നസീറാണ് റിയാസിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാത്രി 8 മണിയോടെയാണ് റിയാസ് ഫാനില്‍ കെട്ടിത്തൂങ്ങിയത് എന്നാണ് നിഗമനം. പിന്നാലെ വാര്‍ഡ് മെമ്ബറെയും നാട്ടുകാരെയും വിവരം അറിയിച്ചു. ഉടൻ നെടുമങ്ങാട് പോലീസ് സ്ഥലത്ത് എത്തി. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് നെടുമങ്ങാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ചെറുകിട മത്സ്യ വ്യാപാരിയായിരുന്നു റിയാസ് ..
(ഓര്‍ക്കുക ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെല്‍പ്പ് ലൈൻ നമ്ബര്‍ 1056)