പാറശാല ഷാരോൺ വധകേസിൽ വിചാരണ തമിഴ്നാട്ടിലേക്ക് മാറ്റണമെന്ന ആവശ്യവുമായി പ്രതി ഗ്രീഷ്മ സുപ്രീംകോടതിയിൽ.

പാറശാല ഷാരോൺ വധകേസിൽ വിചാരണ തമിഴ്നാട്ടിലേക്ക് മാറ്റണമെന്ന ആവശ്യവുമായി പ്രതി ഗ്രീഷ്മ സുപ്രീംകോടതിയിൽ. നിലവിൽ കേരളത്തിൽ നടക്കുന്ന വിചാരണ നാഗർകോവിലിലെ സെക്ഷൻസ് കോടതിയിലേക്ക് മാറ്റണമെന്നാണ് സുപ്രീംകോടതിയിൽ ഗ്രീഷ്മ നൽകിയ ഹർജിയിലെ ആവശ്യം. സംഭവം നടന്നത് തമിഴ്നാട്ടിലായതിനാൽ വിചാരണ അവിടെ നടത്തണമെന്നും ഹർജിയിൽ ആവശ്യപെടുന്നു.

നിലവിൽ നെയ്യാറ്റിൻകര അഡീഷണൽ സെക്ഷൻസ് കോടതിയിലാണ് നടപടികൾ പുരോഗമിക്കുന്നത്. കേസിലെ നടപടികൾ കേരളത്തിൽ നടക്കുന്നത് പ്രതികൾക്ക് ലഭിക്കേണ്ട നീതി ഉറപ്പാക്കാൻ തടസമാകും, കൂടാതെ കന്യാകുമാരിയിൽ നിന്ന് വിചാരണ നടപടികൾക്കായി കേരളത്തിലേക്ക് എത്തുന്നതിന് പ്രയോഗിക ബുദ്ധിമുട്ടുകളുണ്ട് എന്നിവ ചൂണ്ടിക്കാട്ടിയാണ് ഗ്രീഷ്മയുടെ അഭിഭാഷകൻ ശ്രീറാം പാറക്കാട്ട് പുതിയ ഹർജി സുപ്രീംകോടതിയിൽ നൽകിയിരിക്കുന്നത്.