പണംവെച്ച് ചീട്ടുകളി: പൊതുമേഖലാ സ്ഥാപന എം.ഡി അടക്കം 9 പേര്‍ അറസ്റ്റില്‍;5.6 ലക്ഷം രൂപ പിടികൂടി

തിരുവനന്തപുരം നഗരത്തിലെ ട്രിവാന്‍ഡ്രം ക്ലബ്ബില്‍ പണം വെച്ച് ചീട്ടു കളിച്ച കേസില്‍ പൊതുമേഖലാ സ്ഥാപന എംഡി അടക്കം 9 പേരെ പൊലീസ് പിടികൂടി. യുണൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ് എംഡി എസ് ആര്‍ വിനയ്കുമാറും കൂട്ടാളികളുമാണ് പിടിയിലായത്. കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ സഹോദരന്‍ കൂടിയായ വിനയ്കുമാറിന്റെ പേരില്‍ എടുത്ത റൂമില്‍ വെച്ചായിരുന്നു ചീട്ടുകളി. സംഘത്തില്‍ നിന്ന് പൊലീസ് 5.6 ലക്ഷം രൂപ പിടികൂടി.പണം വെച്ച് ചീട്ടു കളിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് വൈകിട്ട് മ്യൂസിയം പൊലീസ് ട്രിവാന്‍ഡ്രം ക്ലബ്ബില്‍ എത്തി പരിശോധന നടത്തുകയായിരുന്നു. ആദ്യം ഏഴ് പേരെയാണ് തിരുവനന്തപുരം മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് രണ്ടുപേരെ കൂടി അറസ്റ്റ് രേഖപ്പെടുത്തി.