സിനിമ സ്വപ്നം കണ്ടിരുന്ന അമിതാബ് എന്ന യുവാവിന് തുടക്കകാലത്ത് തന്റെ ശബ്ദവും ഉയരവും സിനിമയില്‍ അവസരം കിട്ടാന്‍ പ്രതികൂലഘടകങ്ങളായിരുന്നു. പിന്നീട് അതേ ശബ്ദവും ഉയരവും താരപദവിയിലേക്കുള്ള വളര്‍ച്ചയില്‍ ബച്ചന് നിര്‍ണായക ഘടകങ്ങളായി. 1969 ല്‍ മൃണാള്‍ സെന്നിന്റെ ഭുവന്‍ഷോം എന്ന ചിത്രത്തിന് ശബ്ദം നല്‍കി തുടങ്ങിയ ജൈത്രയാത്ര 48 വര്‍ഷങ്ങള്‍ക്കിപ്പുറവും ഒരുപിടി മികച്ച വേഷങ്ങളുമായി തുടരുകയാണ്.1969 ല്‍ സാത് ഹിന്ദുസ്ഥാനിയിലൂടെ അരങ്ങേറിയ ബച്ചന് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ദീവാറിലേയും സഞ്ജീറിലേയും പ്രകടനങ്ങളിലൂടെ ക്ഷോഭിക്കുന്ന യുവത്വത്തിന്റെ പ്രതീകമായി ബച്ചന്‍. അര നൂറ്റാണ്ടിനിപ്പുറവും ഇന്ത്യന്‍ സിനിമയുടെ ബിഗ്ബിയെ കണ്ടും ആസ്വദിച്ചും മടുത്തിട്ടില്ല സിനിമാസ്വാദകര്‍ക്ക്. കരിയറിന്റെ തകര്‍ച്ചയിലും സിനിമയെ സ്‌നേഹിച്ച, ഇന്ത്യന്‍ സിനിമയോളം ഉയരമുള്ള അമിതാഭ് ശ്രീവാസ്തവ ഇന്‍ക്വിലാബ് എന്ന അമിതാഭ് ബച്ചന്‍ യാത്ര തുടരുന്നു.