ഇന്ന് വൈകിട്ട് അന്തരിച്ച സ: ആനത്തലവട്ടം ആനന്ദന്റെ ഭൗതിക ശരീരം നാളെ (6.10.2023 ) വെള്ളിയാഴ്ച രാവിലെ 9 മണിക്ക് കച്ചേരി ജംഗ്ഷനിൽ പൊതുദർശനത്തിന് വയ്ക്കും

ഇന്ന് വൈകിട്ട് 5.10 ന് അന്തരിച്ച സ: ആനത്തലവട്ടം ആനന്ദന്റെ ഭൗതിക ശരീരം  രാത്രിയോടെ ചിറയിൻകീഴിലുള്ള വസതിയിൽ കൊണ്ടുവന്നു . നാളെ (6.10.2023 ) വെള്ളിയാഴ്ച രാവിലെ 9 മണിക്ക് കച്ചേരി ജംഗ്ഷനിൽ പൊതുദർശനത്തിന് വയ്ക്കും  11 മണി മുതൽ AKG സെന്ററിൽ പൊതുദർശനം. 2 PM ന് തിരുവനന്തപുരം CITU സംസ്ഥാന കമ്മിറ്റി ഓഫീസിൽ പൊതു ദർശനം. തുടർന്ന് 5 മണിക്ക് തൈക്കാട് ശാന്തി കവാടത്തിൽ സംസ്കാരം.

ആനത്തലവട്ടം ആനന്ദന്റെ നിര്യാണത്തിൽ ആറ്റിങ്ങൽ മേഖലയിലെ നിരവധി പ്രമുഖർ അനുശോചനം അറിയിച്ചു

സിപിഎമ്മിന്റെ സമുന്നതനായ നേതാവ് ആനത്തലവട്ടം ആനന്ദന്റെ നിര്യാണത്തിൽ ചിറയിൻകീഴ് താലൂക്കിലെ പ്രമുഖരായ നിരവധി പേർ അനുശോചനം രേഖപ്പെടുത്തുന്നു.

 സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആർ രാമു, ജില്ലാ കമ്മിറ്റിയംഗം ആർ സുഭാഷ്, സിപിഎം ആറ്റിങ്ങൽ ഏരിയാ സെക്രട്ടറി അഡ്വക്കേറ്റ് ലെനിൻ, സിപിഎം നേതാക്കളായ എം പ്രദീപ്,
എം മുരളി, സി ദേവരാജൻ, കടയ്ക്കാവൂർ കെ രാജൻ ബാബു, എസ് വി അനിലാൽ, വേണുജി വക്കം, ചന്ദ്രബോസ്,
 കോൺഗ്രസ് നേതാക്കളായ അഡ്വക്കേറ്റ് ജയകുമാർ,പി ഉണ്ണികൃഷ്ണൻ,അമ്പിരാജ, അഡ്വക്കേറ്റ് കൃഷ്ണകുമാർ, പ്രശാന്തൻ, PA അനിൽ , മണനാക്ക് ഷിഹാബുദ്ദീൻ ശ്രീരഞ്ജൻ, എൽഡിഎഫ് ജില്ലാ കൺവീനർ അഡ്വക്കേറ്റ് ഫിറോസ് ലാൽ, എൻസിപി സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ ശ്രീവൽസൺ, സിപിഐ നേതാക്കളായ സി എസ് ജയചന്ദ്രൻ, നസീർ ബാബു, അഡ്വക്കേറ്റ് എം മുഹ്സിൻ,
 മുഹമ്മദ് റാഫി, ആർഎസ്പി നേതാക്കളായ ചന്ദ്രബാബു, അഡ്വക്കേറ്റ്എ ശ്രീധരൻ, ആറ്റിങ്ങൽ ബാർ അസോസിയേഷൻ മുൻ പ്രസിഡന്റ് അഡ്വക്കേറ്റ് രാജ്മോഹൻ, മുൻ സർക്കാർ അഭിഭാഷകൻ അഡ്വക്കേറ്റ് വിജയൻഅപ്പു, വ്യാപാരി വ്യവസായി ഏകോപന സമിതി ആറ്റിങ്ങൽ യൂണിറ്റ് നേതാക്കളായ പൂജ ഇഖ്ബാൽ, കണ്ണൻചന്ദ്രപ്രസ്, ബിജെപി നേതാവ് രാജേഷ്,
 ആറ്റിങ്ങൽ കെ മോഹൻലാൽ, മുൻ എസ് എൻ കോളേജ് പ്രിൻസിപ്പൽ എം ദേവ്, മുദാക്കൽ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രബാബു, എ എം സാലി,
ഡോക്ടർ രവീന്ദ്രൻ നായർ, എം എം റിസ, നീല ശ്രീകുമാർ മണമ്പൂർ പഞ്ചായത്ത് പ്രസിഡണ്ട് നഹാസ്, വൈസ് പ്രസിഡൻറ് ലിസി വി തമ്പി, എ നജാം ആലംകോട്, പത്രപ്രവർത്തകൻ കിളിമാനൂർ രാജൻ, NCP നേതാക്കളായ വക്കം ഗഫൂർ അനിൽ നാരായൺ , റഹിം, BJP നേതാവ് ആലംകോട് ദാനശീലൻ , സാഹിത്യകാരൻ MM പുരവുർ , കലാചന്ദ്രിക മാനേജിംഗ് എഡിറ്റർ ഹരി മലയ, കബീർ തടത്തിൽ, നടൻ അനിൽ ആറ്റിങ്ങൽ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തിയവരിൽ ഉൾപ്പെടുന്നു.