*ആറ്റിങ്ങൽ നഗരസഭ ശുചീകരണ വിഭാഗം തൊഴിലാളി നിർമ്മല (56) അന്തരിച്ചു*

ആറ്റിങ്ങൽ: നഗരസഭ ശുചീകരണ വിഭാഗം ജീവനക്കാരി നിർമ്മല (56) അന്തരിച്ചു. അയിലം ഉയർന്നമലയിൽ ചരുവിള പുത്തൻവീട്ടിൽ ഇന്ന് രാവിലെ 11.30 ഓടെ മൃതദേഹം സംസ്കരിച്ചു. 2 വർഷമായി അർബുദം ബാധിച്ച് ചികിത്സയിലായിരുന്നു നിർമ്മല. കഴിഞ്ഞ ദിവസം രാത്രി രോഗം മൂർച്ചിച്ചതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഔദ്യോഗിക ജീവിതം പൂർത്തിയാക്കാൻ ഇനി വെറും മൂന്നു വർഷം ബാക്കി നിൽക്കവെയാണ് ഇവർ മരണത്തിന് കീഴടങ്ങിയത്. നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി പരേതയുടെ വസതിയിലെത്തി അന്ത്യോപചാരം അർപ്പിച്ചു. 

ഭർത്താവ് : പ്രസന്നൻ
മകൻ : പ്രതീഷ്