*വിമാനത്താവളം ഇന്ന് 5 മണിക്കൂർ അടച്ചിടും*

തിരുവനന്തപുരം: പദ്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട് എഴുന്നള്ളത്തിനോടനുബന്ധിച്ച് തിരുവനന്തപുരം വിമാനത്താവളം ഇന്ന് അ‍ഞ്ചുമണിക്കൂര്‍ അടച്ചിടും. ആറാട്ട് എഴുന്നള്ളത്ത് വിമാനത്താവളത്തിന് ഉള്ളിലൂടെ കടന്നു പോകാനായി വൈകിട്ട് 4 മുതൽ രാത്രി 9 വരെയാണ് അടച്ചിടുന്നത്. വിമാനങ്ങളുടെ പുതുക്കിയ സമയ ക്രമമറിയാൻ യാത്രക്കാർ അതാത് വിമാനക്കമ്പനികളുമായി ബന്ധപ്പെടണമെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.