സംസ്ഥാനത്ത് തുലാവര്‍ഷം എത്തി; അതി ശക്തമായ മഴയ്ക്ക് സാധ്യത; 4 ജില്ലകളില്‍ അലേര്‍ട്ട്

കേരളത്തിലും തമിഴ്‌നാട്ടിലും തുലാവര്‍ഷം ഇന്ന് ( 21.10.2023) എത്തിച്ചേര്‍ന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടാകുമെന്ന് അറിയിച്ച കാലാവസ്ഥാ വകുപ്പ് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്.ബംഗാള്‍ ഉള്‍ക്കടല്‍ ന്യുന മര്‍ദ്ദം കോമറിന്‍ ചക്രവാതചുഴി എന്നിവയുടെ സ്വാധീനത്തില്‍ ബംഗാള്‍ ഉള്‍കടലില്‍ വടക്ക് കിഴക്കന്‍ കാറ്റ് ശക്തമായതിനാല്‍ കേരളത്തിലും തമിഴ്‌നാട്ടിലും തുലാവര്‍ഷം ഒരു ദിവസം വൈകി ഇന്ന് എത്തിചേര്‍ന്നതായാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയത്.

തെക്ക് പടിഞ്ഞാറന്‍ അറബികടലിലെ തേജ് ചുഴലിക്കാറ്റ് ബുധനാഴ്ചയോടെ ഒമാന്‍ യെമന്‍ തീരത്തേക്ക് നീങ്ങുകയും ബംഗാള്‍ ഉള്‍ക്കടല്‍ ന്യുനമര്‍ദ്ദം നാളെയോടെ അതി തീവ്ര ന്യുന മര്‍ദ്ദമായി ശക്തി പ്രാപിക്കുകയും ചെയ്യും. അതേസമയം കോമോറിന്‍ മേഖലയില്‍ ചക്രവാതചുഴി തുടരുകയാണ്