400 മില്യണ്‍ ഡോളർ ചെലവിലാണ് രൂപമാറ്റം നടത്തിയത്. ‘ദ വിസ്ത’ എന്നാണ് എയര്‍ ഇന്ത്യയുടെ പുതിയ ലോഗോ. ഫ്യൂച്ചര്‍ ബ്രാന്‍ഡാണ് ലോഗോ രൂപകല്‍പന ചെയ്തത്. കടുത്ത ചുവപ്പിനും കടുത്ത പര്‍പ്പിളിനുമൊപ്പം സ്വര്‍ണ വര്‍ണവും ചേര്‍ന്നതാണ് പുതിയ മാറ്റം. കൊണാര്‍ക്കിലെ സൂര്യക്ഷേത്രത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടുള്ള ചക്രവും എയര്‍ ഇന്ത്യ സ്വീകരിച്ചിട്ടുണ്ട്.ലോകമെങ്ങുമുള്ള യാത്രക്കാരുടെ പ്രിയപ്പെട്ട എയര്‍ലൈനാക്കി എയര്‍ ഇന്ത്യയെ മാറ്റുകയാണ് ലക്ഷ്യമെന്നും രാജ്യത്തിന്റെ അഭിമാനം ആഗോളതലത്തില്‍ ഉയര്‍ത്തുമെന്നും എയര്‍ ഇന്ത്യ സിഇഒ കാംപ്ബെല്‍ വില്‍സണ്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. 2025 ഓടെ എയര്‍ ഇന്ത്യയ്ക്ക് പുത്തന്‍ ലോഗോ വരുമെന്നായിരുന്നു കമ്പനി നേരത്തെ പറഞ്ഞിരുന്നത്.