സംസ്ഥാനത്ത് നാളെ(31/10/2023) സ്വകാര്യ ബസ് പണിമുടക്ക്
October 30, 2023
സംസ്ഥാന വ്യാപകമായി നാളെ സ്വകാര്യ ബസ്സുകൾ പണിമുടക്കും.
140 കിലോമീറ്റർ എന്ന ദൂരപരിധി നോക്കാതെ നിലവിലുള്ള പെർമിറ്റുകൾ യഥാസമയം പുതുക്കി നൽകുക, ബസുകളിൽ ക്യാമറ, സീറ്റ് ബെൽറ്റ് എന്നിവ ഒഴിവാക്കുക, വിദ്യാർത്ഥികളുടെ യാത്രാനിരക്ക് വർദ്ധിപ്പിക്കുക എന്നിവയാണ് ബസ്സുടമകളുടെ പ്രധാന ആവശ്യങ്ങൾ.
ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചില്ലെങ്കിൽ നവംബർ 21 മുതൽ അനിശ്ചിതകാല സമരം നടത്തുമെന്നാണ് ബസ്സുടമകളുടെ സംഘടന അറിയിച്ചിരിക്കുന്നത്.