ആധാര്‍ ഓതന്റിക്കേഷനിലുണ്ടായ തകരാറുകാരണം ഇന്ന് നാല് മണിമുതല്‍ റേഷന്‍ വിതരണത്തില്‍ തടസ്സം നേരിട്ടിരുന്നു. പ്രശ്നം ഭാഗീകമായി പരിഹരിച്ചിരുന്നുവെങ്കിലും വിതരണത്തില്‍ വേഗതക്കുറവ് അനുഭവപ്പെട്ട സാഹചര്യത്തില്‍ ഒക്ടോബര്‍ മാസത്തെ റേഷന്‍ വിതരണം നവംബര്‍ 1, 2 തിയതികളിലേയ്ക്ക് കൂടി നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.