അജ്മാൻ ഗ്ലോബൽ ഇന്ത്യൻ സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥി ആയിരുന്നു.
പെരിനാട് ചിറ്റയം നെല്ലിവിള തെക്കതിൽ റൂബൻ പൗലോസ് ജോർജാണ് (സച്ചു-17) മരിച്ചത്.
ഇന്ന് പുലർച്ചെ അഞ്ചുമണിയോടെയാണ് മൃതദേഹം കെട്ടിടത്തിനുതാഴെ കണ്ടെത്തിയത്. ചേംബർ ഓഫ് കൊമേഴ്‌സിനടുത്ത് ആറുനില കെട്ടിടത്തിലെ ആറാംനിലയിൽ നിന്നാണ് വീണത്. അജ്‌മാൻ പൊലീസാണ് മാതാപിതാക്കളെ വിവരമറിയിച്ചത്. മരിക്കുന്നതിന് തലേന്ന് രാത്രി ഷാർജ സെയ്ന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് പള്ളിയിൽ കൊയ്ത്തുത്സവത്തിൽ റൂബൻ കുടുംബത്തോടൊപ്പം പങ്കെടുത്തതായി ബന്ധുക്കൾ പറഞ്ഞു. അജ്‌മാനിൽ സംരംഭകനായ പൗലോസ് ജോർജിന്റെയും ദുബൈ അൽ തവാറിൽ നഴ്‌സായ ആശാ പൗലോസിന്റെയും മകനാണ്. വിദ്യാർഥിനികളായ രൂത്ത് സൂസൻ പൗലോസ്, റുബീന സൂസൻ പൗലോസ് എന്നിവർ സഹോദരികളാണ്. (കൊട്ടാരക്കര ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി
എം എം ജോസിന്റെ ഭാര്യ സഹോദരിയുടെ മകനാണ്)
സംസ്‌കാരം പിന്നീട്.