സംസ്ഥാന സ്കൂൾ കായികോത്സവം; ദീപശിഖാ പ്രയാണം(16/10/2023) ഇന്ന്

കുന്നംകുളത്തുവെച്ച് നടക്കുന്ന 65-ാമത് സംസ്ഥാന സ്കൂൾ കായികോത്സവത്തിന്റെ വരവറിയിച്ചുള്ള ദീപശിഖാ പ്രയാണം ഇന്ന് (16-10-2023, തിങ്കളാഴ്ച) രാവിലെ 8.30 - ന് തൃശൂർ തേക്കിൻകാട് മൈതാനിയിലെ തെക്കേഗോപുര നടയിൽ നിന്നും ആരംഭിച്ച്‌  
വൈകിട്ട്, മത്സരവേദിയായ ഗവ. വി.എച്ച്.എസ്.എസ്. ഫോർ ബോയ്സ് കുന്നംകുളത്ത് അവസാനിക്കും. തൃശൂർ കോർപ്പറേഷൻ മേയർ ശ്രീ. എം.കെ.വർഗീസ്, അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ബഹു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീമതി. ആർ.ബിന്ദു ശ്രീ. ഐ.എം.വിജയന് ദീപശിഖ കൈമാറിക്കൊണ്ട് ദീപശിഖാ പ്രായാണം ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ബഹു. എം.പി. ശ്രീ. റ്റി.എൻ.പ്രതാപൻ, ബഹു. എം.എ.എ. ശ്രീ. പി.ബാലചന്ദ്രൻ എന്നിവർ മുഖ്യാതിഥികളായിരിക്കും. 
അന്നേദിവസം അത്‌ലറ്റുകളുടെ രജിസ്‌ട്രേഷനും നടക്കും.