മഹാത്മാഗാന്ധിജിയുടെ 154ാം ജന്മദിനം ഇന്ന് രാജ്യം ആഘോഷിക്കും

ന്യൂഡെല്‍ഹി.രാഷ്ട്രപിതാവ് മഹാത്മാഗാന്ധിജിയുടെ 154ാം ജന്മദിനമിന്ന് രാജ്യം ആഘോഷിക്കും.രാഷ്ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവർ രാഷ്ട്രപിതാവിന് രാജ്ഘട്ടിലെത്തി ആദരവ് അർപ്പിക്കും.രാജ്ഘട്ടിൽ പുഷ്പാർച്ചനയും സർവമത പ്രാർഥനയുമുണ്ടാകും. വിവിധ രാഷ്ട്രീയ നേതാക്കളും രാജ്ഘട്ടിലെ ചടങ്ങിന്റെ ഭാഗമാകും.രാജ്യവ്യാപകമായി ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് ശുചീകരണയജ്ഞവും നടക്കും.മഹാത്മാവിന്റെ ജന്മദിനം ലോക അഹിംസ ദിനമായും ആചരിക്കുന്നു.ഗാന്ധി ജയന്തിയുടെ ഭാഗമായി സ്വച്ഛ ഭാരത് അഭിയാനൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം അനുസരിച്ച് ഇന്നലെ രാജ്യമാകെ ഒരുമണിക്കൂര്‍ ശുചീകരണയജ്ഞം സംഘടിപ്പിച്ചിരുന്നു