തിരുവണ്ണാമലയിൽ കാറും ബസും കൂട്ടിയിടിച്ച് ഏഴു മരണം; 14 പേർക്ക് പരിക്ക്

ചെന്നൈ: തമിഴ്‌നാട്ടിലെ തിരുവണ്ണാമലൈ ജില്ലയിലെ സംഘം-കൃഷ്ണഗിരി ഹൈവേയിൽ കാറും തമിഴ്നാട് സർക്കാർ ബസും കൂട്ടിയിടിച്ച് ഏഴു മരണം. 14പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാത്രിയായിരുന്നു അപകടം.

മരിച്ചവരിൽ ആറു പേർ അസമിൽ നിന്നുള്ള അതിഥി തൊഴിലാളികളും ഒരാൾ തമിഴ്നാട്ടുകാരനുമാണ്. ഇവർ ഹൊസൂരിലെ പശ നിർമാണ ഫാക്ടറിയിലെ തൊഴിലാളികളാണ്. അപകടത്തെ തുടർന്ന് ഒരു മണിക്കൂറിലേറെ ഗതാഗതം സ്തംഭിച്ചു. അപകടത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.