ഴാങിന്റെ മേലുദ്യോഗസ്ഥനാണ് മത്സരത്തിന് തുടക്കമിട്ടത്. ഴാങിനെക്കാള്‍ മദ്യം കുടിക്കുന്ന വ്യക്തിക്ക് 5000 യുവാന്‍ സമ്മാനത്തുകയായി പ്രഖ്യാപിച്ചുകൊണ്ടായിരുന്നു മത്സരം തുടങ്ങിയത്. ആരും മത്സരത്തിനായി ആദ്യം തയ്യാറായില്ല. പിന്നീട് സമ്മാനത്തുക ഉയര്‍ത്തി 2.31 ലക്ഷം രൂപ വരെയായതോടെ മറ്റു ചിലര്‍ കൂടി മത്സരത്തില്‍ പങ്കെടുത്തു. ഴാങ് മത്സരത്തില്‍ തോറ്റാല്‍ 10,000 യുവാന്‍ കമ്പനിയിലെ എല്ലാവര്‍ക്കും ചായ കുടിക്കാന്‍ നല്‍കാമെന്നും മേലുദ്യോഗസ്ഥന്‍ പറഞ്ഞു. തീവ്രത കൂടിയ ബൈജിയു എന്ന ചൈനീസ് മദ്യമാണ് ഴാങ് 10 മിനിറ്റു കൊണ്ട് ഒരു ലിറ്റര്‍ കുടിച്ചു തീര്‍ത്തത്. ബോധരഹിതനായ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ കമ്പനി അടച്ചു പൂട്ടി.