കർഷക തൊഴിലാളി ക്ഷേമനിധിയിൽ പണം അടച്ച 60 വയസ്സ് കഴിഞ്ഞ തൊഴിലാളികൾക്ക് നൽകേണ്ട ആനുകൂല്യമായ 5000 രൂപ 2016 ന് ശേഷം നാളിതുവരെ നൽകിയിട്ടില്ല. അർഹതപ്പെട്ട നൂറുകണക്കിന് തൊഴിലാളികൾ മരണപ്പെട്ടിട്ടും. അവർക്ക് നൽകേണ്ട ആനുകൂല്യം നൽകാൻ സർക്കാരോ ക്ഷേമനിധി ബോർഡ് തയ്യാറാകുന്നില്ല. ക്ഷേമനിധി ബോർഡ് ഉറപ്പു നൽകിയിരുന്ന മറ്റു നിരവധി ആനുകൂല്യങ്ങൾ യഥാസമയം വിതരണം ചെയ്യുന്നില്ല. അർഹതപ്പെട്ടവർക്കുള്ള ആനുകൂല്യങ്ങൾ ഉടനടി വിതരണം ചെയ്യണമെന്ന് അഖില കേരള കർഷക തൊഴിലാളി യൂണിയൻ UTUC തിരുവനന്തപുരം ജില്ല പ്രവർത്തന യോഗം, സർക്കാരിനോടും, ക്ഷേമനിധി ബോർഡിനോടും ആവശ്യപ്പെട്ടു. യോഗത്തിൽ
സഖാവ്: രാമചന്ദ്രൻ നായർ അധ്യക്ഷത വഹിച്ചു. Rsp തിരുവനന്തപുരംജില്ലാ സെക്രട്ടറി സഖാവ്: ഇറവൂർ പ്രസന്നകുമാർ ഉദ്ഘാടനം ചെയ്തു. അഖില കേരളകർഷക തൊഴിലാളി യൂണിയൻ സംസ്ഥാന പ്രസിഡന്റ് നന്ദിയോട് ബാബു , ,RSP സംസ്ഥാന സമിതി അംഗം നാവായിക്കുളം ബിന്നി, UTUC നേതാവ് കരിക്കകം സുരേഷ്, അഖില കേരള കർഷക തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി അനില്‍ ആറ്റിങ്ങൽ,കുമാരപുരം അനിൽ എന്നിവർ പ്രസംഗിച്ചു
അനില്‍ ആറ്റിങ്ങൽ
Rsp ആറ്റിങ്ങൽ നിയോജകമണ്ഡലം സെക്രട്ടറി
ആറ്റിങ്ങൽ