എസ് പി സി യുടെ ആഭിമുഖ്യത്തിൽ 'Challenge the challenges'എന്ന പേരിൽ ഓണം ക്യാമ്പ് സെപ്റ്റംബർ ഒന്നിന് ആരംഭിച്ചു.

 ക്യാമ്പിന്റെ ഒന്നാം ദിവസം
 രാവിലെ 9 30 ന് പതാക ഉയർത്തൽ ചടങ്ങോട് കൂടി ആരംഭിച്ചു. മംഗലപുരം ASI ശ്രീ.ഷർജു പതാക ഉയർത്തി. തുടർന്ന് എസ് പി സി കേഡറ്റുകൾ ഈശ്വര പ്രാർത്ഥന നടത്തി. ക്യാമ്പിന്റെ ഉദ്ഘാടനം മംഗലാപുരം സബ് ഇൻസ്‌പെക്ടർ ശ്രീ.സാജൻ നിർവഹിച്ചു, എസ്എംസിചെയർമാൻ ശ്രീ. തോന്നയ്ക്കൽ രാജേന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ , മുഖ്യ പ്രഭാഷണം ശ്രീ . ഷർജു സാർ (എ എസ് ഐ മംഗലാപുരം) നടത്തി. ശ്രീമതി .ജാസ്മിൻ ആശംസകൾ ശ്രീമതി . ബീന ട, ശ്രീ. രാകേഷ് ശ്രീ. സജാദ് (എസ് പി സി ഗാർഡിയൻ കൺവീനർ ശ്രീമതി. സുധ എന്നിവർ നിർവഹിച്ചു '' കുട്ടികൾക്ക് 'Mobile Boon or Bine ' എന്ന വിഷയത്തെക്കുറിച്ച് വളരെ വിശദമായി ശ്രീ. ഷർജൂസാർ ക്ലാസ്സ്‌ എടുത്തു. തുടർന്ന് രക്ഷകർത്താവും ഹയർ സെക്കൻഡറി അധ്യാപകനുമായ ശ്രീ ബിജു കുട്ടികൾക്ക് ഉല്ലാസകരമായ ഗെയിമുകൾ കൊടുക്കുകയും കുട്ടികളുടെ അനുഭവങ്ങൾ പങ്കിടുകയും ചെയ്തു. കഠിനംകുളം( എസ് ഐ) ശ്രീ സാബു സാർ മൊബൈൽ ഉപയോഗിക്കുന്നതിന്റെ ഗുണത്തിനെക്കുറിച്ചും ദോഷങ്ങളെ കുറിച്ചുംഎസ് പി സി യെ കുറിച്ചും വളരെ വിശദമായി ക്ലാസ്സ് നയിക്കുകയും കുട്ടികളുടെ സംശയങ്ങൾക്ക് മറുപടി നൽകി. ശ്രീ.പ്രമോദ് കൃഷ്ണൻ സാർ (KIRA RP)
 പരിസ്ഥിതിയെക്കുറിച്ചും പരിസര ശുചീകരണത്തെക്കുറി ച്ചും കഥാരൂപത്തിലും കവിതാരൂപത്തിലും ക്ലാസ് നയിക്കുകയും കേഡറ്റുകൾക്ക് ഉണർവ്വ് നൽകുന്ന തരത്തിലും ക്ലാസ് നയിച്ചു,. തുടർന്ന് ഗെയിമും സ്കൂൾ പരിസര ശുചീകരണവും നടത്തി.