കപ്പല്‍യാത്രയ്ക്കിടെ ഉണ്ടായ സ്‌ട്രോക്കിനെത്തുടര്‍ന്ന് അബോധാവസ്ഥയിലായ ഫിലിപ്പീന്‍സ് പൗരനില്‍ ന്യൂറോ സര്‍ജറി വിജയകരം

തിരുവനന്തപുരം: കപ്പല്‍യാത്രയ്ക്കിടെ ഉണ്ടായ സ്‌ട്രോക്കിനെത്തുടര്‍ന്ന് അബോധാവസ്ഥയിലായ ഫിലിപ്പീന്‍സ് പൗരനില്‍ ന്യൂറോ സര്‍ജറി വിജയകരം. കിംസ് ഹെല്‍ത്തിലെ മെഡിക്കല്‍ സംഘമാണ് തലച്ചോറിലെ അനിയന്ത്രിതമായ രക്തസ്രാവം നിയന്ത്രിച്ചത്. കൊളംബോയില്‍ നിന്ന് സൂയസ് കനാലിലേക്കുള്ള യാത്രാമദ്ധ്യേയാണ് വിഴിഞ്ഞത്തിന് 50 നോട്ടിക്കല്‍ മൈല്‍ അകലെ ഉള്‍ക്കടലില്‍ വച്ചാണ് 56 കാരന് സ്‌ട്രോക്ക് അനുഭവപ്പെട്ടത്. തുടര്‍ന്ന് തീരസംരക്ഷണ സേനയുടെ സഹായത്തോടെ തിരുവനന്തപുരത്ത് എത്തിക്കുകയും സിടി സ്‌കാനില്‍ തലച്ചോറിന് ചുറ്റുമുള്ള പാളിക്കുമിടയിലായി രക്തസ്രാവം സ്ഥിരീകരിക്കുകയുമായിരുന്നു. ശസ്ത്രക്രിയയ്ക്ക് ന്യൂറോ സര്‍ജറി വിഭാഗം സീനിയര്‍ കണ്‍സല്‍ട്ടന്റ് ഡോ.അജിത്.ആര്‍ നേതൃത്വം നല്‍കി. അഞ്ച് മണിക്കൂര്‍ നീണ്ട് നിന്ന ശസ്ത്രക്രിയ നടത്തിയാണ് അനിയന്ത്രിതമായ രക്തസ്രാവം നിയന്ത്രിച്ചത്....