പൂവൻപാറ പാലത്തിൽ നിന്നും വാമനപുരം നദിയിലേക്ക് ചാടിയ വൃദ്ധനെ ആറ്റിങ്ങൽ ഫയർഫോഴ്സ് രക്ഷപ്പെടുത്തി

പൂവൻപാറ പാലത്തിൽ നിന്നും വാമനപുരം നദിയിലേക്ക് ചാടിയ കിളിമാനൂർ പഴയ കുന്നുമ്മൽ സ്വദേശി ചെല്ലപ്പൻപിള്ള (77 ) യെ ആറ്റിങ്ങൽ ഫയർഫോഴ്സ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ജി മനോഹരൻ പിള്ളയുടെ നേതൃത്വത്തിലുള്ള സംഘം രക്ഷപ്പെടുത്തി.

  ഇന്ന് വൈകിട്ട് 4 മണിയോടെയാണ് ഇയാൾ പാലത്തിൽ നിന്നും വെള്ളത്തിൽ ചാടിയത്.
 സംഭവം ആറിഞ്ഞെത്തിയ ഫയർഫോഴ്സ് സംഘത്തിലെ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പ്രദീപ്കുമാർ ആണ് നദിയിലേക്ക് ചാടി ഇയാളെ രക്ഷപ്പെടുത്തിയത്. ഇയാളെ ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
 ഫയർഫോഴ്സ് ഉദ്യോഗസ്ഥരായ ഷൈൻ, അമൽജിത്ത്, സുനിൽകുമാർ എന്നിവരും ഹോം ഗാർഡുമാരായ അനിൽകുമാർ, ബൈജു എന്നിവരും ഫയർഫോഴ്സ് സംഘത്തിൽ ഉണ്ടായിരുന്നു.