സ്വര്‍ണ വിലയില്‍ വര്‍ധന

കൊച്ചി: ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷം സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 160 രൂപ കൂടി 43,760 ആയി. ഗ്രാമിന് 20 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 5470 രൂപ.
ഇന്നലെ സ്വര്‍ണ വില മാറ്റമില്ലാതെ തുടരുകയായിരുന്നു. ബുധനാഴ്ച വില ഈ മാസത്തെ കുറഞ്ഞ നിരക്കായ 43,600ല്‍ എത്തി.