ചാക്ക: യാത്രക്കാരുടെ എണ്ണത്തിൽ വീണ്ടും കുതിപ്പുമായി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം. ആഗസ്റ്റിൽ 3.73 ലക്ഷം പേരാണ് യാത്ര ചെയ്‌തത്. 2.95 ലക്ഷം പേർ യാത്ര ചെയ്‌ത 2022 ആഗസ്റ്റിനെ അപേക്ഷിച്ച് 26 ശതമാനം വർദ്ധനയാണ് ഇത്തവണയുള്ളത്.
പ്രതിദിനം ശരാശരി 12000ലേറെ പേരാണ് തിരുവനന്തപുരം വിമാനത്താവളം വഴി യാത്ര ചെയ്യുന്നത്. 80ലേറെ വിമാനങ്ങൾ ഒരു ദിവസം വന്നുപോകുന്ന ഇവിടെ കഴിഞ്ഞ മാസം ആകെ 2416 വിമാനങ്ങൾ സർവീസ് നടത്തി. ആകെ യാത്രക്കാരിൽ 1.97 ലക്ഷം പേർ ഇന്ത്യയിലെ മറ്റു നഗരങ്ങളിലേക്കും 1.75 ലക്ഷം പേർ വിദേശത്തേക്കുമാണ് യാത്ര ചെയ്‌തത്.