കൊച്ചി: പൊതുപ്രവര്‍ത്തകന്‍ ഗിരീഷ് ബാബു മരിച്ച നിലയില്‍. കളമശ്ശേരിയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അസുഖബാധിതനായി ചികിത്സയിലായിരുന്നു. ഇന്ന് ഹൈക്കോടതി പരിഗണിക്കാനിരിക്കുന്ന മാസപ്പടി വിഷയത്തിലെ ഹര്‍ജിക്കാരനാണ്. നേരത്തെ പാലാരിവട്ടം പാലം അഴമതിക്കേസിലെയും ഹര്‍ജിക്കാരനായിരുന്നു. നിരവധി അഴിമതിക്കേസുകളില്‍ നിയമപ്പോരാട്ടം നടത്തിയിട്ടുണ്ട്.