പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയായ പെൺകുട്ടിയെ പലതവണ പീഡിപ്പിച്ച കേസിലെ പ്രതി പോലീസ് കസ്റ്റഡിയിൽ.പാരിപ്പള്ളി വേളമാനൂർ സ്വദേശിയായ അനു വിക്രമൻ ആണ് കിളിമാനൂർ പോലീസിന്റെ പിടിയിലായത്.
പെൺകുട്ടിയുമായി പരിചയത്തിൽ ആയിരുന്ന പ്രതി 2021 മുതൽ പെൺകുട്ടിയെ പ്രണയം നടിച്ച് പലപ്പോഴായി ലൈംഗിക പീഡനത്തിന് ഇരയാക്കി കൊണ്ടിരിക്കുകയായിരുന്നു. പെൺകുട്ടി വിവരം വീട്ടിൽ അറിയിച്ചതിനെ തുടർന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും തുടർന്നുള്ള അന്വേഷണത്തിൽ പരാതി സത്യമാണെന്ന് തെളിവുകൾ ലഭിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ കിളിമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തി വരികയായിരുന്നു .
ഒളിവിലായിരുന്ന പ്രതിയെ കുറിച്ചുള്ള വിവരം തിരുവനന്തപുര ജില്ലാ പോലീസ് മേധാവിക്ക് ലഭിക്കുകയും തുടർന്ന് ആറ്റിങ്ങൽ ഡിവൈഎസ്പി ജയകുമാറിന്റെയും കിളിമാനൂർ പോലീസ് ഇൻസ്പെക്ടർ ബി ജയൻ എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സബ് ഇൻസ്പെക്ടർമാരായ വിജിത്ത് കെ നായർ രാജി കൃഷ്ണ എസ് സി പി ഓ ഷാജി സിപിഒ ശ്രീരാജ് എന്നിവരെ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.