സ്കൂൾ കുട്ടികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു


കേരള സംസ്ഥാന ജൈവ വൈവിധ്യബോർഡ് പതിനാറാമത് കുട്ടികളുടെ ജൈവവൈവിധ്യ കോൺഗ്രസിന്റെ ഭാഗമായി സ്‌കൂൾ കുട്ടികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. സംസ്ഥാന, ജില്ലാ തലങ്ങളിലാണ് മത്സരം. ഉപന്യാസം, പ്രൊജക്ട് അവതരണം, പെയിന്റിങ്, പെൻസിൽ ഡ്രോയിങ് എന്നിവയാണ് മത്സര ഇനങ്ങൾ. പങ്കെടുക്കാൻ താത്പര്യമുള്ള കുട്ടികൾ ജൈവവൈവിധ്യ ബോർഡിന്റെ അതത് ജില്ലാ കോർഡിനേറ്റർമാരുടെ ഇ-മെയിൽ വിലാസത്തിലേക്ക് സെപ്റ്റംബർ 10ന് മുൻപായി അപേക്ഷ അയയ്ക്കണമെന്ന് അഡ്മിനിസ്‌ട്രേറ്റർ ഓഫീസർ ഇൻ-ചാർജ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ ഫോമിനും www.keralabiodiversity.org