കടുവാപ്പള്ളിയിൽ നബിദിനാചരണത്തിന് തുടക്കമായി....

കടുവാപ്പള്ളിയിൽ നബിദിനാചരണത്തിന് തുടക്കമായി....   
കടുവയിൽ മുസ്‌ലിം ജമാഅത്ത്‌ ചാരിറ്റബിൾ ട്രസ്റ്റിന്‍റെ 12 ദിവസം നീണ്ട് നിൽക്കുന്ന അതിവിപുലമായ നബിദിനാഘോഷ പരിപാടിയുടെ തുടക്കം കുറിച്ച് കൊണ്ട് കെ.ടി.സി.ടി ട്രസ്റ്റ് പ്രസിഡന്‍റ് ഇ.ഫസിലുദ്ദീൻ കടുവാപ്പള്ളി അങ്കണത്തിൽ പതാക ഉയർത്തി.നബിദിനാചരണ കമ്മിറ്റി ചെയർമാൻ എ.താഹ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ, കടുവയിൽ ജുമാ മസ്‌ജിദ്‌ ചീഫ് ഇമാം അബു റബീഅ് സ്വദഖത്തുല്ല മൗലവി, ജാമിഅ സ്വലാഹിയ ഇസ്ലാമിക് യൂണിവേഴ്സിറ്റി പ്രിൻസിപ്പൽ ഓണമ്പിളളി അബ്ദുൽ സത്താർ ബാഖവി,ഖുവ്വത്തുൽ ഇസ്ലാം മദ്റസ സദർ മുഅല്ലിം ഇബ്രാഹീം കുട്ടി ബാഖവി, ജനറൽ സെക്രട്ടറി എ.എം.എ റഹീം, ട്രെഷറർ മുഹമ്മദ് ഷഫീഖ്.എൻ, മറ്റ് ഭാരവാഹികളായ ഐ.മൻസൂറുദ്ദീൻ, എ .നഹാസ്,എം.എസ് ഷെഫീർ, എസ്.നൗഷാദ്, യു.അബ്ദുൽ കലാം ,നവാസ് മയിലാടുംപാറ,അഡ്വ:മുഹമ്മദ് റിയാസ്,അബ്ദുൽ റഷീദ്,ഫസിലുദ്ദീൻ,,മുഹമ്മദ് റാഫി,സൈനുലാബ്ദ്ധീൻ,മുനീർ മൗലവി,നവാസ്, തുടങ്ങിയവർ പങ്കെടുത്തു.