പള്ളിക്കൽ കാട്ടുപുതുശ്ശേരി പലവക്കോട് മുസ്ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ ഖുർആൻ പഠന ക്ലാസും പൊതുസമ്മേളനവും നടന്നു

പള്ളിക്കൽ കാട്ടുപുതുശ്ശേരി പലവക്കോട്  മുസ്ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ഖുർആൻ പഠന ക്ലാസും പൊതുസമ്മേളനവും മുസ്ലിം ജമാഅത്ത് പ്രസിഡന്റ് ഷെരീഫ് സാഹിബ്  അധ്യക്ഷതയിൽ റൗളത്തുൽ ഫുർഖാൻ അറബിക് കോളേജ് വിദ്യാർത്ഥി മുഹമ്മദ് ആഷിക് പരിശുദ്ധമായ ഖുർആനിന്റെ ഈരടികൾ കൊണ്ട് സദസ്സിനെ ധന്യമാക്കി.  ജമാഅത്ത് സെക്രട്ടറി നൗഷാദ് സാഹിബ് സ്വാഗതം ആശംസിച്ചു.പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം മുസ്ലിം ജമാഅത്ത് ചീഫ്         ഇമാം ത്വൈബ് ബാക്കഫി ഉദ്ഘാടനം നിർവഹിച്ചു. സദസ്സിനെ അഭിസംബോധന ചെയ്ത്                          മുഖ്യപ്രഭാഷണം നടത്തിയ കേരളക്കരയിലെ അനുഗ്രഹീത പ്രഭാഷകനും ഉജ്വല വാഗ്മിയുമായ മണാനാക്ക് ജുമാ മസ്ജിദ് ചീഫ് ഇമാം അൽ ഉസ്താദ് ഷമീർ ദാരിമി ഖുർആൻ എന്ന വിഷയത്തെ ആസ്പദമാക്കി സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു പ്രസ്തുത ചടങ്ങിൽ  അൽഹാഫിള്അൽ അമാൻ മൗലവി ജസീം  മന്നാനി സുലൈമാൻ മൗലവി എന്നിവർ പങ്കെടുത്തു