ആക്രിക്കടയിൽ പിക്കപ് വാനുമായെത്തി മോഷണം നടത്താനുള്ള ശ്രമം പൊളിഞ്ഞു.

പോത്തൻകോട് ∙  മംഗലപുരം 16-ാം മൈലിൽ ആക്രിക്കടയിൽ പിക്കപ് 
വാനുമായെത്തി മോഷണം നടത്താനുള്ള ശ്രമം പൊളിഞ്ഞു. അഴൂർ ഗാന്ധി സ്മാരകം എജെ 
മൻസിലിൽ എ.ഫസലുദ്ദീന്റെ ആക്രി കടയിലാണ് മോഷണ ശ്രമം നടന്നത്.  ഇന്നലെ 
പുലർച്ചെ 1.30തോടെ തോന്നയ്ക്കൽ 16-ാം മൈൽ ജംക്‌ഷനു സമീപം എജെ ആക്രി 
കടയിലാണ് സംഭവം. പിക്കപ്പ് വാനിൽ 5000 രൂപ വിലവരുന്ന കോപ്പർ വയറുകളും അലോയി
 തകിടുകളും മറ്റ് ആക്രി സാധനങ്ങളും കയറ്റുകയായിരുന്നു.  ശബ്ദം കേട്ട് ഉടമ 
എത്തിയതോടെ മോഷ്ടാവ് പിക്കപ്പ് വാൻ ഉപേക്ഷിച്ച് കടക്കുകയായിരുന്നു. 
ഫസലുദ്ദീന്റെ പരാതിയിൽ മംഗലപുരം പൊലീസ് കേസെടുത്തു.