നേപ്പാള്‍ ഉയര്‍ത്തിയ 231 റണ്‍സെന്ന വിജയലക്ഷ്യത്തിലേക്കായിരുന്നു ഇന്ത്യ ബാറ്റുവീശാനിറങ്ങിയത്. രണ്ടാം ഓവറില്‍ ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയും ശുഭ്മന്‍ ഗില്ലും ക്രീസില്‍ നില്‍ക്കവേയായിരുന്നു മഴ വില്ലനായി എത്തിയത്. മത്സരം നിര്‍ത്തി വെക്കുമ്പോള്‍ ഇന്ത്യ 2.1 ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 17 റണ്‍സെന്ന നിലയിലായിരുന്നു. മഴ നിന്ന് വീണ്ടും മത്സരം ആരംഭിച്ചതോടെ ഡക്ക്‌വര്‍ത്ത് നിയമപ്രകാരം ഓവര്‍ വെട്ടിച്ചുരുക്കുകയായിരുന്നു.
മഴയ്ക്ക് ശേഷം 23 ഓവറില്‍ 145 റണ്‍സ് എന്ന ലക്ഷ്യവുമായാണ് ഇന്ത്യ ഇറങ്ങിയത്. നിയമപ്രകാരം 125 പന്തില്‍ 128 റണ്‍സാണ് ഇന്ത്യക്ക് നേടേണ്ടിയിരുന്നത്. ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയും ശുഭ്മന്‍ ഗില്ലും വീറോടെ ക്രീസിലുറച്ചുനിന്നു. രോഹിത്തും ഗില്ലും ചേര്‍ന്ന് 10 ഓവറില്‍ ഇന്ത്യയെ 64 ലെത്തിച്ചു. രോഹിത് 39 പന്തിലും ഗില്‍ 47 പന്തിലും അര്‍ധ സെഞ്ച്വറി തികച്ചു. 20.1 ഓവറില്‍ മത്സരം ഇന്ത്യ ജയിക്കുമ്പോള്‍ രോഹിത് ശര്‍മ്മ 59 പന്തില്‍ 74 റണ്‍സും ശുഭ്മാന്‍ ഗില്‍ 62 പന്തില്‍ 67 റണ്‍സുമായി പുറത്താവാത നിന്നു.