*ആലംകോട് ബെസ്റ്റ് ബേക്കറി ഉടമ കോയകുട്ടി അന്തരിച്ചു*

l മലപ്പുറം സ്വദേശിയായ കെ കെ കോയക്കുട്ടി, ആന്ധ്രാപ്രദേശിലെ കടപ്പയ്ക്ക് സമീപം വാഹനാപകടത്തിൽ അന്തരിക്കുമ്പോൾ അത് ആലംകോടിന്റെയും കൂടി നഷ്ടമാകുന്നു.

 മലപ്പുറം ചുള്ളിപ്പാറ സ്വദേശി കെ കെ കോയക്കുട്ടി ( 62 )തിങ്കളാഴ്ച രാത്രിയാണ് വാഹനാപകടത്തിൽ മരണമടഞ്ഞത്. ആന്ധ്രയിൽ പുതിയതായി ബേക്കറി ആരംഭിക്കുന്ന സഹോദരന്റെ അടുത്ത് പോയതാണ് കോയക്കുട്ടി.
 സഹോദര പുത്രനോടൊപ്പം ഇരുചക്ര വാഹനത്തിൽ പോകുമ്പോഴാണ് വാഹനം മറിഞ്ഞ് അപകടം നടന്നത്. രജനപേട്ട എന്ന സ്ഥലത്താണ് അപകടം സംഭവിച്ചത്.
ഇന്ന് രാവിലെ മലപ്പുറം ചുള്ളിപ്പാറ ജുമാ മസ്ജിത്തിൽ മൃതദേഹം കബറടക്കി.
 
ദേശീയപാതയിൽ ആറ്റിങ്ങൽ നഗരത്തിൽ ആലംകോട് മുസ്ലിം പള്ളിക്ക് എതിർവശത്താണ് ബെസ്റ്റ് ബേക്കറി. ഏറെ നാളായി ഈ സ്ഥാപനം ഇവിടെ വിജയകരമായി പ്രവർത്തിച്ചുവരുന്നതാണ്.

 കോയക്കുട്ടിയുടെ മകനും ആലംകോട് ബേക്കറിയിൽ പിതാവിനോടൊപ്പം ഉണ്ടായിരുന്ന ജാവേദ് അലി
 2018 ൽ നാട്ടിലേക്ക് പോകവേ കരുനാഗപ്പള്ളിയിൽ വച്ച് വാഹനാപകടത്തിലാണ് മരണപ്പെട്ടിരുന്നത്.
 തുടർന്ന് കെ കെ കോയകുട്ടിയാണ് ഈ സ്ഥാപനം ഇവിടെ നടത്തിയിരുന്നത്.

 പിതാവും മകനും നാട്ടുകാരോടും കടയിൽ വരുന്നവരോടും നല്ല രീതിയിലാണ് പെരുമാറിയിരുന്നത് എന്ന് പൊതുവേ ചർച്ചയുള്ളതാണ്.

 പരിചയക്കാർക്കും അടുപ്പമുള്ളവർക്കും ഒക്കെ വലിയ നഷ്ടവും വേദനയും ഉണ്ടാക്കിയിരിക്കുകയാണ്
 കെ കെ കോയക്കുട്ടിയുടെ അകാലത്തിലുള്ള വേർപാട്.